ഒമിക്രോണ്‍ വിഭാഗത്തില്‍ പെട്ട JN.1 എന്ന വൈറസ് കാരണമുണ്ടാകുന്ന കോവിഡ് ബാധ കേരളത്തില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു വരുന്നു. പെട്ടെന്ന് പടര്‍ന്ന് പിടിയ്ക്കുന്ന ഈ വൈറസ് ബാധയുടെ ലക്ഷണങ്ങളെക്കുറിച്ചറിയാം.
കോവിഡിന്റെ പുതിയ വകഭേദം കേരളത്തില്‍ പടര്‍ന്ന് പിടിയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒമിക്രോണ്‍ JN1എന്നതാണ് പടര്‍ന്ന് പിടിയ്ക്കുന്നത്. ഇത് തീരെ നിസാരമായി കാണേണ്ട ഒന്നല്ല. പെട്ടെന്ന് പടര്‍ന്ന് പിടിയ്ക്കുന്ന ഒന്നാണ് ഇത്. മരണം വരെ സംഭവിയ്ക്കാവുന്ന ഒന്നാണിത്. എന്നു കരുതി മാരകമല്ല. മരണം കുറവായിരിയ്ക്കുമെങ്കിലും പെട്ടെന്ന് തന്നെ പടര്‍ന്ന് പിടിയ്ക്കാനുള്ള സാധ്യതയേറെയാണ്. ഇത് ബാധിച്ചുള്ള പല മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെമ്പാടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്ന കൊവിഡ് കേസുകളില്‍ 90 ശതമാനവും കേരളത്തില്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്.
ലഭ്യമായ റിപ്പോർട്ടുകൾ അനുസരിച്ച് കോവിഡിന്റെ ഇപ്പോഴത്തെ വകഭേദം മുൻ വേരിയന്റുകളുടേതിന് സമാനമായ ലക്ഷണങ്ങൾ തന്നെയാണ് പ്രകടിപ്പിക്കുന്നതെന്ന് Dr. Viswesvaran B (Consultant Interventional Pulmonology and Sleep Medicine, Yashoda Hospitals, Hyderabad) പറയുന്നു. പുതിയ കൊവിഡിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം എന്നറിയാം.
ജലദോഷപ്പനി
ജലദോഷപ്പനിയുടെ ലക്ഷണമാണ് ഇതിന് കാണിയ്ക്കുന്നത്. വാക്‌സിനെടുത്തവര്‍ക്കും മുന്‍പ് കൊവിഡ് വന്നവര്‍ക്കുമെല്ലാം ഇത് വീണ്ടും വരുന്നതായി കണ്ടുവരുന്നു. കഠിനമായ മൂക്കൊലിപ്പ്, തൊണ്ടവേദന, ജലദോഷം എന്നിവ പുതിയ കൊവിഡ് പനിയ്‌ക്കൊപ്പം ഉണ്ടാകുന്നു. സാധാരണ ജലദോഷപ്പനിയുടെ ലക്ഷണങ്ങള്‍ തന്നെ. മൂക്കൊലിപ്പ് പോലുള്ള ലക്ഷണങ്ങളുമുണ്ടാകുന്നു. ഓക്കാനം, വയറിന് അസ്വസ്ഥത എന്നിവ ഈ രോഗത്തിന്റെ ലക്ഷണമായി വരുന്നു. വയറിളക്കവും ഉണ്ടാകുന്നു.
കണ്ണില്‍
കണ്ണില്‍ ഉള്‍ഭാഗത്തായി വരുന്ന പഴുപ്പ് പുതിയ കൊവിഡ് വകഭേദത്തിന്റെ ഒരു ലക്ഷണമാണ്. കണ്ണിന് ചുവപ്പും അസ്വസ്ഥതകളും മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ക്കൊപ്പം വരുന്നു. കണ്ണില്‍ നിന്നും മൂക്കിലേയ്ക്ക് വരുന്ന ഒരു ട്യൂബുണ്ട്, ലേസോള്‍ ലെക്രോമല്‍ ഡക്ട് എന്നീ ഭാഗത്തിലാണ് ഈ പഴുക്ക് കാണപ്പെടുന്നത്. ഈ ലക്ഷണങ്ങളെങ്കില്‍ കൊവിഡ് മുന്‍കരുതലുകള്‍ സ്വീകരിയ്ക്കുക. ടെസ്റ്റ് ചെയ്യുക. മറ്റുള്ളവരില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുക. ധാരാളം വെള്ളം കുടിയ്ക്കാം, പോഷകാഹാരം കഴിയ്ക്കാം. നല്ല വിശ്രമം അത്യാവശ്യം. കണ്ണിന് സ്‌ട്രെയിന്‍ നല്‍കാതിരിയ്ക്കുക.
രോഗമുക്തി നേടിയ ശേഷവും
ഈ പ്രത്യേക ഒമിക്രോണ്‍ വൈറസ് ബാധിച്ചവരില്‍ രോഗമുക്തി നേടിയ ശേഷവും പല അസ്വസ്ഥതകളും കണ്ടുവരുന്നു. മാറാത്ത കഫക്കെട്ട്, നെഞ്ചില്‍ ഭാരം കയറ്റി വച്ചത് പോലുള്ള തോന്നല്‍, വിട്ടുമാറാത്ത മൂക്കൊലിപ്പ്, ഉറക്ക്കുറവ്, ഉന്മേഷക്കുറവ്, വയറിന് അസ്വസ്ഥത എന്നിവയും ഇത് വന്നുപോയവരില്‍ കാണപ്പെടുന്നു. വല്ലാത്തൊരു ഉത്കണ്ഠ പോലുള്ള പ്രശ്‌നങ്ങളും ഈ പ്രശ്‌നമുള്ളവരില്‍ കണ്ടുവരുന്നു.
കുട്ടികളെ
മാസ്‌ക്, സാമൂഹിക അകലം, സാനിറ്റൈസര്‍ തുടങ്ങിയ ശീലങ്ങള്‍ പിന്‍തുടരുന്നത് നല്ലതാണ്. നല്ലത്‌പോലെ വിശ്രമിയ്ക്കുക. സ്‌കൂളുകളില്‍ ഈ പ്രശ്‌നം വരാന്‍ സാധ്യതയേറെയാണ്. ഇത്തരം അവസ്ഥയില്‍ കുട്ടികളെ കുറച്ച് ദിവസം സ്‌കൂളില്‍ വിടാതെ വിശ്രമിയ്ക്കാന്‍ അനുവദിയ്ക്കുക. കണ്ണിനും ബ്രെയിനുമെല്ലാം നമ്മുടേയും സമൂഹത്തിന്റേയും സുരക്ഷ ഓരോരുത്തരുടേയും ഉത്തരവാദിത്വമാണെന്ന് ഓര്‍ക്കുക.