നടുവേദന ഒരു സാധാരണ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. പലപ്പോഴും നമ്മുടെ ജീവിതത്തിലെ ചില ഘട്ടങ്ങളിൽ നടുവിന്റെ താഴ്ഭാഗം അല്ലെങ്കിൽ അരക്കെട്ട് വേദനിക്കുന്നതായി അനുഭവപ്പെടാറുണ്ട്. എന്നാൽ യോഗാസനങ്ങളിലൂടെ ഈ വേദനയ്ക്ക് ഒരു പരിഹാരം കാണാനാകും. നടുവേദന ലഘൂകരിക്കാനും, ആരോഗ്യകരമായ നട്ടെല്ലിന് വേണ്ടി പ്രവർത്തിക്കാനും സഹായിക്കുന്ന അഞ്ച് യോഗാസനങ്ങളെക്കുറിച്ച് പറയുന്നു.
പല കാരണങ്ങൾകൊണ്ടും നടുവേദന ഉണ്ടാകാം. കൂടുതൽ സമയം ഇരിക്കേണ്ടി വരുന്ന സാഹചര്യങ്ങൾ, അല്ലെങ്കിൽ ശരീരം കൂടുതൽ ആയാസപ്പെടുന്ന ജോലികൾ ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങൾ എന്നിവയെല്ലാം നടുവേദനയ്ക്ക് കാരണമാകാം. നടുവേദന നമ്മുടെ മാനസികാവസ്ഥയെയും ഒരു ദിവസത്തെ തന്നെയും സാരമായി ബാധിക്കും.യോഗ ചെയ്യുന്നതിലൂടെ നടുവേദനയ്ക്ക് ഒരു വലിയ ആശ്വാസം ലഭിക്കും. അതുപോലെ ഭാവിയിൽ ഇത് ഒരു പ്രതിരോധ പരിചരണവുമായിരിക്കും. ആരോഗ്യകരമായ നട്ടെല്ലിന് വേണ്ടി യോഗ ചെയ്യുന്നത് ശീലമാക്കുക. എല്ലാ ദിവസവും യോഗ ചെയ്യുന്നത് കഠിനമായ നടുവേദനയെ ഫലപ്രദമായി നേരിടാൻ സഹായിക്കും.
ഭുജംഗാസനം (സ്ഫിങ്ക്സ് പോസ്)
നട്ടെല്ലിന് വഴക്കം നൽകുന്ന ഒരു ആസനമാണ്. ഇത് ത്രികാസ്ഥിയിലെ കമാനം ഉത്തേജിപ്പിക്കുന്നു. കൂടുതൽ സമയം ഇരിക്കുമ്പോൾ നടുവിന്റെ താഴ്ഭാഗം പരന്നതാവുകയും ഇത് വേദനയ്ക്ക് കാരണമാവുകയും ചെയ്യും. ഈ ആസനം നടുവിന്റെ താഴ്ഭാഗത്ത് സ്വാഭാവിക വളവ് നൽകുന്നു.
ചെയ്യേണ്ട രീതി: കമിഴ്ന്ന് കിടക്കുക. കാലുകൾ ഇടുപ്പിന്റെ വീതിക്കനുസരിച്ച് അകത്തി വയ്ക്കുക. കൈമുട്ടുകൾ തോളിന്റെ താഴ് ഭാഗത്തേക്ക് കൊണ്ടുവരിക. നടുവിന്റെ താഴ്ഭാഗത്ത് കൂടുതൽ സമ്മർദ്ദമുണ്ടെങ്കിൽ, കൈമുട്ടുകൾ ചെറുതായി മുന്നോട്ട് കൊണ്ടുവരാം. കൂടുതൽ ആഴത്തിലുള്ള വളവ് വേണമെങ്കിൽ, കൈമുട്ടിന് കീഴിൽ ഒരു തലയിണ വയ്ക്കാവുന്നതാണ്. ഒന്ന് മുതൽ മൂന്ന് മിനിറ്റ് വരെ ഈ ഭാവം പിടിക്കുക. ശേഷം അരയ്ക്ക് മുകൾ ഭാഗം തറയിലേക്ക് താഴ്ത്തി സാധാരണ നിലയിലേക്ക് വരാൻ ശ്രമിക്കുക. ആവശ്യമുള്ളിടത്തോളം നേരം തറയിൽ വിശ്രമിക്കുക. കുറച്ച് ശ്വസനങ്ങൾക്കായി ബാലാസനത്തിലേക്ക് വരിക.
ബാലാസനം
ഇടുപ്പിനും പേശികൾക്കും അയവ് നൽകുന്നു. ഇടുപ്പ് ഇറുകിയതാണെങ്കിൽ നടുവേദന ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇടുപ്പും ഹാംസ്ട്രിംഗുകളും വഴക്കം വരുത്തുന്നതിലൂടെ ശരീരത്തിന് പൂർണ്ണമായ ചലനം സാധ്യമാവുകയും നടുവേദന ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും. ഈ യോഗാസനം ഇടുപ്പ്, പുറം തുടകൾ, താഴത്തെ പുറം, നട്ടെല്ല് എന്നിവയ്ക്ക് അയവ് നൽകുന്നു
ചെയ്യേണ്ട രീതി: തറയിൽ മലർന്നു കിടക്കുക. കാലുകൾ ഇടുപ്പിന്റെ അകലത്തിൽ അകത്തി വച്ച് പാദങ്ങൾ നിലത്ത് കുത്തി നിർത്തുക. വലത് കണങ്കാൽ ഇടത് തുടയിൽ വയ്ക്കുക. കാൽ മടക്കി തന്നെ വയ്ക്കണം. വലതു കൈ കാൽമുട്ടിന്റെ ഇടയിലും ഇടത് കൈ ഇടത് തുടയ്ക്ക് പുറത്തും വയ്ക്കുക. വിരലുകൾ കാൽമുട്ടിന് പിന്നിലോ കണങ്കാലിന് മുകളിലോ പരസ്പരം ബന്ധിപ്പിക്കുക. പുറക് വശവും തോളും വിശ്രമിക്കുവാൻ അനുവദിക്കുക. ഏതെങ്കിലും ഒരു വശത്ത് ഒന്ന് മുതൽ മൂന്ന് മിനിറ്റിനിടയിൽ തുടരുക. ശേഷം വശങ്ങൾ മാറ്റുക.
അധോമുഖ ശ്വാനാസനം
നട്ടെല്ലിന് നീളം കൂട്ടാനും സമ്മർദ്ദം ഒഴിവാക്കാനും സഹായിക്കുന്നു. ഇത് ഹാംസ്ട്രിംഗുകൾക്ക് അയവ് നൽകുന്നു. അതിനാൽ ഈ യോഗാസനം നടുവിന്റെ താഴ്ഭാഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നു.
ചെയ്യേണ്ട രീതി: മുട്ടുകുത്തി ഇരുന്ന് കൈകൾ നേരെ ഉയർത്തി പിടിച്ച് മുന്നോട്ടേക്ക് കുനിഞ്ഞിരിക്കുക. കൈകൾ നിലത്ത് കുത്തി വച്ച്, കാൽമുട്ടുകൾ അല്പം മടങ്ങിയ നിലയിൽ എഴുന്നേൽക്കുക. കാൽമുട്ടുകൾ നേരെയാക്കി, നിതംബം മുകളിലേക്ക് ഉയർത്തി പിടിക്കുക. തലയും നോട്ടവും തറയിലേക്ക് തന്നെ ആയിരിക്കണം. അഞ്ച് തവണ ശ്വാസോച്ഛ്വാസം എടുത്ത് ഈ നിലയിൽ തുടർന്ന ശേഷം സാവധാനം മുട്ടുകൾ മടക്കി പൂർവ്വ സ്ഥിതിയിലേക്ക് വരിക.