ബിപി പ്രശ്‌നങ്ങള്‍ പലരേയും അലട്ടുന്ന ഒന്നാണ്. ബിപി കൂടുന്നതും കുറയുന്നതുമെല്ലാം പ്രശ്‌നങ്ങള്‍ തന്നെയാണ്.
ഹൈ ബിപി, ലോ ബിപി എന്നിവ അപകടം തന്നെ. ബിപി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി പറയുന്ന പല വീട്ടുവൈദ്യങ്ങളും
ഇന്ന് സോഷ്യല്‍ മീഡിയായില്‍ പ്രചരിയ്ക്കുന്നുണ്ട്.
ഉപ്പുവെള്ളം കുടിയ്ക്കുന്നത് ലോ ബിപി അഥവാ ഹൈപ്പോടെന്‍ഷന് താല്‍ക്കാലിക പരിഹാരമായി പ്രവര്‍ത്തിയ്ക്കും.ഇത് രക്തത്തിന്റെ
അളവും രക്തപ്രവാഹവും വര്‍ദ്ധിപ്പിച്ചാണ് ഇതു ചെയ്യുന്നത്. ഉപ്പിലെ സോഡിയും ശരീരത്തില്‍ വെളളം പിടിച്ചു നിര്‍ത്താന്‍ സഹായിക്കുന്നു.
ഇതിലൂടെയാണ് രക്തത്തിന്റെ അളവ് ലോ ബിപിയുള്ളവര്‍ക്ക് വര്‍ദ്ധിയ്ക്കുന്നത്. രക്തധമനികളിലൂടെയുളള രക്തപ്രവാഹം വര്‍ദ്ധിയ്ക്കുമ്പോള്‍
സ്വാഭാവികമായി ബിപിയും വര്‍ദ്ധിയ്ക്കുന്നു
. ഇതുകൊണ്ടാണ് ഒരു നുള്ള് ഉപ്പ് വെളളത്തില്‍ കലക്കി ലോ ബിപിയുള്ളവരോട് കുടിയ്ക്കാന്‍ പറയുന്നത്. പ്രത്യേകിച്ചും ഡിഹൈഡ്രേഷന്‍
കാരണമോ ഇലക്ട്രോളൈറ്റ് കുറവു കാരണമോ ലോ ബിപി വരുന്നവര്‍ക്ക്.
അതേ സമയം ഇതൊരു താല്‍ക്കാലിക പരിഹാരമാണെന്നും മെഡിക്കല്‍ സഹായത്തിന് പകരമാകില്ലെന്നും കൂടി പറയുന്നു. അടിക്കടി
വരുന്ന ലോ ബിപി പ്രശ്‌നങ്ങളുടെ കാരണവും പരിഹാരവും ഡോക്ടറെ കണ്ടുതന്നെ പരിഹരിയ്‌ക്കേണ്ടതാണ്. മാത്രമല്ല, ഉപ്പ് കൂടുതല്‍
അളവില്‍ കഴിയ്ക്കുന്നത് ഹൈ ബിപി, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, കിഡ്‌നി പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഇടയാക്കുകയും ചെയ്യും.
ഇതിനാല്‍ ലോ ബിപിയുടെ കാരണം കണ്ടെത്തി വേണ്ട ചികിത്സ തേടുകയെന്നത് ഏറെ പ്രധാനമാണ്. ഒപ്പം ആരോഗ്യകരമായ ഡയറ്റും
ജീവിതശൈലിയും പിന്‍തുടരുകയും ലോ ബിപി പരിഹാരത്തിന് പ്രധാനമാണ്.