കാപ്പിയും ചായയുമെല്ലാം തന്നെ നമ്മുടെ പലരുടേയും ജീവിതത്തിലെ ഒഴിച്ച് കൂടാനാകാത്ത വസ്തുക്കളാണ്. ഉറക്കത്തില്‍
നിന്ന് രക്ഷപ്പെടാന്‍, ഊര്‍ജം ലഭിയ്ക്കാന്‍ തുടങ്ങിയ പല കാരണങ്ങളാലും കാപ്പിയെ ആശ്രയിക്കുന്നവര്‍ ഏറെയുണ്ട്.
എന്നാല്‍ കാപ്പി ആരോഗ്യത്തിന് എത്ര കണ്ട് ഗുണകരമാണ് എന്നതാണ് വാസ്തവം.
ബിപി
കാപ്പി വാസ്തവത്തില്‍ ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇതിലെ കഫീന്‍ എന്ന ഘടകമാണ് ദോഷം വരുത്തുന്നത്. കാപ്പിയില്‍
മാത്രമല്ല, കഫീന്‍ എന്തില്‍ അടങ്ങിയതാണെങ്കിലും ദോഷം തന്നെയാണ്. പ്രത്യേകിച്ചും അധികമാകുമ്പോള്‍. ഇത്
ബിപിയുള്ളവര്‍ക്ക് നല്ലതല്ല. കഫീന്‍ അഡ്രിനാലിന്‍ ഹോര്‍മോണ്‍ അധികമാകാന്‍ ഇടയാക്കുന്നു. ഇതിനാല്‍ ബിപി
വര്‍ദ്ധിയ്ക്കാം. ബിപി പ്രശ്‌നങ്ങള്‍ ഉള്ളവര്‍ കഫീന്‍ അടങ്ങിയ ഉല്‍പന്നങ്ങളുടെ ഉപയോഗം നിയന്ത്രിയ്ക്കുകയെന്നത് ഏറെ
പ്രധാനമാണ്. ഇത് കുറവ് അളവില്‍ ഉപയോഗിയ്ക്കുന്നത് കൊണ്ട് ദോഷമില്ല.
ഡിഹൈഡ്രേഷന്‍
കാപ്പിയ്ക്ക് വേറെയും ദോഷവശങ്ങളുണ്ട്. ചര്‍മാരോഗ്യത്തിന് ഇത് നല്ലതല്ലെന്ന് പറയാം. പൊതുവേ കാപ്പി അഥവാ കഫീന്‍
ഡിഹൈഡ്രേഷന്‍ വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതിനാല്‍ ശരീരത്തിലെ ജലാംശം കുറയുന്നു. ഇത് ചര്‍മം വരണ്ടുപോകാനും
ചര്‍മത്തില്‍ ചുളിവുകളും വരകളും വരാനും ചര്‍മം അയഞ്ഞ് തൂങ്ങാനും ഇടയാക്കുന്നു. കാപ്പി മിതമായി കഴിയ്ക്കുന്നത്
ദോഷം വരുത്തില്ല, എന്നാല്‍ അമിതമാകുന്നത് ഏറെ ദോഷങ്ങള്‍ വരുത്തുന്ന ഒന്നാണ്.
അസിഡിക് ലെവല്‍
പലരും വെറുംവയറ്റില്‍ കാപ്പി കുടിയ്ക്കുന്നവരാണ്. പ്രത്യേകിച്ചും രാവിലെ എഴുന്നേറ്റാല്‍. ഇത് കാപ്പി കാരണമുണ്ടാകുന്ന
ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ദ്ധിയ്ക്കാന്‍ ഇടയാക്കുന്ന ഒന്നാണ്. രാവിലെ തന്നെ വെറും വയറ്റില്‍ ചായ അല്ലെങ്കില്‍ കാപ്പി
കുടിക്കുമ്പോള്‍ അത് വയറ്റിലെ അസിഡിക് ലെവല്‍ വര്‍ദ്ധിപ്പിക്കുന്നു. അസിഡിറ്റി വര്‍ദ്ധിക്കുമ്പോള്‍ മലബന്ധ പ്രശ്‌നങ്ങള്‍
ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. കാപ്പി കുടിക്കുമ്പോള്‍ അത് ശരീരത്തിലെ വെള്ളത്തിന്റെ അംശം കുറയ്ക്കുന്നതിന്
കാരണമാകുന്നുണ്ട്.ഇത്തരത്തില്‍ മലബന്ധ പ്രശ്‌നങ്ങളിലേയ്ക്ക് പലരേയും നയിക്കുന്നതില്‍ ഒരു പ്രധാന കാരണം,
അവരുടെ രാവിലത്തെ ബെഡ് കോഫി അല്ലെങ്കില്‍ ടീ എന്ന ശീലം തന്നെ.
ഉറക്കം
ഉറക്കം കളയുന്നതിനുള്ള പ്രധാന ഘടകമാണ് കാപ്പി. രാത്രിയില്‍ കിടക്കുന്നതിന് മുന്‍പേ കാപ്പി കുടിയ്ക്കുന്ന ശീലമെങ്കില്‍
ഇത് ഉറക്കപ്രശ്‌നങ്ങള്‍ വരുത്തും. ഉറക്കക്കുറവ് പല രോഗങ്ങള്‍ക്കും കാരണമാകും. ദഹനപ്രശ്‌നങ്ങള്‍ക്കും കാപ്പി ഇടയാക്കും.
കാപ്പി മിതമായി കഴിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒരുപരിധി വരെ കുറയ്ക്കാം. കാപ്പിയില്‍ നെയ്യോ ബട്ടറോ ചേര്‍ത്ത്
കഴിയ്ക്കുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കി കാപ്പി ആരോഗ്യകരമാക്കി മാറ്റാനുള്ള വഴിയാണെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്.