ചില ഭക്ഷണങ്ങള്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് മുന്‍ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്.
എന്നാല്‍ കാന്‍സറുമായി ബന്ധപ്പെട്ട് രണ്ടേ രണ്ട് ഭക്ഷണങ്ങളെ മാത്രം ഭയപ്പെട്ടാല്‍മതിയെന്ന് സോഷ്യല്‍മീഡിയയില്‍ ‘ഓങ്കോളജി ഡയറ്റീഷ്യന്‍’ എന്ന്സ്വയം വിശേഷിപ്പിക്കുന്ന നിക്കോള്‍ ആന്‍ഡ്രൂസ്നിക്കോള്‍ ആന്‍ഡ്രൂസ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. 'നിങ്ങള്‍ കഴിക്കുന്ന എല്ലാ ഭക്ഷണങ്ങളും കാന്‍സര്‍ സാധ്യത.വര്‍ധിപ്പിക്കുമെന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍ അത് അങ്ങനെയല്ല. ആകെ രണ്ട് തരം ഭക്ഷണങ്ങളെ മാത്രമാണ്.ഭയക്കേണ്ടത് അത് മദ്യവും പ്രോസസ്ഡ് മാംസത്തെയുമാണ്.
പ്രോസസ്ഡ് മാംസം എന്നാല്‍ മുന്‍കൂട്ടി പാകം ചെയ്ത മാംസ വിഭവങ്ങളാണ് അതില്‍ ഹോട്ട് ഡോഗ്‌സ്, ഡെലി മീറ്റ്‌സ്, സോസേജുകള്‍, ബേക്കണ്‍ എല്ലാം ഉള്‍പ്പെടുന്നു. കൂടാതെ റെഡ് വൈന്‍ ഉള്‍പ്പെടെ എല്ലാത്തരം മദ്യവും കാന്‍സര്‍ സാധ്യത കൂട്ടുമെന്ന് നിക്കോള്‍ ആന്‍ഡ്രൂസ് പറയുന്നു. അതേസമയം പഞ്ചസാര ഒരിക്കലും നേരിട്ട് കാന്‍സറിന് കാരണമാകില്ലെന്നും അവര്‍ പറയുന്നു. പഞ്ചസാര കഴിക്കുന്നതു മൂലം കാന്‍സര്‍ ഉണ്ടാകാനോ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ ബാധിക്കുകയോ ചെയ്യുന്നില്ല. ഷുഗര്‍ ഫ്രീ ഡയറ്റ് കാന്‍സര്‍ സാധ്യത അല്ലെങ്കില്‍ കാന്‍സര്‍ സുഖപ്പെടുത്തിയതായി ശാസ്ത്രിയ തെളിവുകള്‍ ഇല്ലെന്നും നിക്കോള്‍ പറയുന്നു. എന്നാല്‍ അമിതമായി പഞ്ചസാര കഴിക്കുന്നത് ശരീരത്തില്‍ കലോറി കൂടാനും ശരീരഭാരം വര്‍ധിക്കാനും കാരണമാകും.കൊഴുപ്പടിഞ്ഞുള്ള പൊണ്ണത്തടി കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നും നിക്കോള്‍ പറയുന്നു.മദ്യം ഗ്രൂപ്പ് 1 അര്‍ബുദത്തിന് കാരണമാകുന്നു. കൂടാതെ സ്തനം , കരള്‍ പോലുള്ള ഭാഗങ്ങളിലുണ്ടാകുന്ന അര്‍ബുദങ്ങളുമായി ഇത് ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു. സംസ്‌കരിച്ച മാംസങ്ങള്‍ ചെറിയ അളവില്‍ ആണെങ്കില്‍ പോലും വന്‍കുടല്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.