വാള്‍നട്‌സ് നട്‌സില്‍ പ്രധാനപ്പെട്ടതാണ്. ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണിത്. ദിവസവും വാള്‍നട്‌സ് ഭക്ഷണത്തില്‍
ഉള്‍പ്പെടുത്തണം എന്നു പറയുന്നതിന്റെ ചില കാരണങ്ങളെക്കുറിച്ചറിയാം. ഇത് ഏത് രീതിയില്‍ നമ്മുടെ ആരോഗ്യത്തെ മെച്ച
പ്പെടുത്തുന്നുവെന്ന് അറിയാം
ആരോഗ്യത്തിന് സഹായിക്കുന്നതില്‍ നട്‌സിന്റെ സ്ഥാനം പ്രധാനമാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയ
ഇവ തടി കുറയക്കുക പോലുള്ള ചില ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്നവ കൂടിയാണ്. പല രോഗങ്ങള്‍ക്കുമുള്ള മരുന്നു കൂടി
യാണ് നട്‌സ്് എന്നത്. നട്‌സില്‍ തന്നെ നാം പൊതുവായി ഉപയോഗിയ്ക്കുന്നതാണ് ബദാം, പിസ്ത എന്നിവയെല്ലാം. എന്നാല്‍നാം
പലപ്പോഴും അവഗണിച്ച് കളയുന്ന ഒന്നാണ് വാള്‍നട്‌സ്. അല്‍പം കയ്പുള്ള, അധികം രുചിയില്ലാത്ത ഇതിന്റെ ആരോഗ്യ
ഗുണങ്ങളെക്കുറിച്ചുളള അജ്ഞതയാണ് പലര്‍ക്കും ഇത് ഉപയോഗശൂന്യമാകുന്നത്.
പലതരം പോഷകങ്ങളും കലവറയാണ് വാള്‍നട്‌സ്. വാള്‍നട്‌സില്‍ വൈറ്റമിന്‍ ഇ, ഫ്‌ളേവനോയ്ഡ്‌സ് എന്നിവ അടങ്ങിയിട്ടുണ്ട്.
ഫൈറ്റോസ്റ്റെറോളുകൾ, മെലറ്റോണിൻ, എലജിക് ആസിഡ്, കാറ്റെച്ചിനുകൾ എന്നിവയെല്ലാം തന്നെ ഇതില്‍ അടങ്ങിയിരിയ്ക്കുന്നു.
ധാരാളം നാരുകളും ആന്റിഓക്‌സിഡന്റുകളുമെല്ലാം അടങ്ങിയിട്ടുള്ളതാണ് വാള്‍നട്‌സ്
ഹൃദയാരോഗ്യത്തിന്
ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ് വാള്‍നട്‌സ്. വാള്‍നട്‌സ് പതിവായി കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ
കുറയ്ക്കുമെന്നും പറയപ്പെടുന്നു. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനു പുറമെ, ഇവയുടെ ദീർഘകാല ഉപഭോഗം ശരീരത്തിലെ
വീക്കം കുറയ്ക്കുവാനും സഹായകരമാകുന്നു. രക്തസമ്മർദ്ദത്തിന്റെ തോത് നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ് വാള്‍നട്‌സ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നു. കുറയ്ക്കാനും സഹായിക്കുന്ന
ഒന്നാണ് വാള്‍നട്‌സ്
ക്യാന്‍സര്‍
ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. വാൾനട്ടിൽ അടങ്ങിയിട്ടുള്ള പ്രത്യേക തരം പോളി
ഫിനോളുകളും ആന്റിഓക്‌സിഡന്റുകളുമാണ് ഇതിനായി സഹായിക്കുന്നത്. ഈ പോളിഫെനോളുകൾ വൻകുടൽ കാൻസറിനെയും ഹോർമോണുമായി ബന്ധപ്പെട്ട ക്യാൻസറു
കളായ സ്തനാർബുദത്തെയും പ്രോസ്റ്റേറ്റ് ക്യാൻസറിനെയും തടയുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
തടി
തടി കുറയ്ക്കാനും തൈറോയ്ഡ് പോലുള്ള രോഗങ്ങള്‍ക്കുമെല്ലാം ഫലപ്രദമാണ് വാള്‍നട്‌സ്. ഇതിലെ വൈറ്റമിന്‍ ഇ, ആന്റിഓക്
സിന്റുകള്‍ എന്നിവ ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഏറെ ഫലപ്രദവുമാണ്. ഇവയിലെ ഒമേഗ 3 ഫാറ്റി ആസിഡുകളും ഏറെ
ഗുണപ്രദമായവയാണ്. ഇത് ദിവസവും വെറുംവയറ്റില്‍ കഴിയ്ക്കാം. കുതിര്‍ത്ത് കഴിയ്ക്കുന്നതാണ് ഏറെ ഗുണകരം. ദിവസവും
കഴിയ്ക്കാവുന്ന പ്രധാനപ്പെട്ടൊരു നട്‌സാണ് വാള്‍നട്‌സ്